136 പേരുമായി ലാന്‍ഡ് ചെയ്ത ബോയിംഗ് 737 യാത്രാവിമാനം തെന്നിമാറി നദിയില്‍ വീണു

  • Post category:news
  • Reading time:1 min read
You are currently viewing 136 പേരുമായി ലാന്‍ഡ് ചെയ്ത ബോയിംഗ് 737 യാത്രാവിമാനം തെന്നിമാറി നദിയില്‍ വീണു

136 പേരുമായി ലാന്‍ഡ് ചെയ്ത ബോയിംഗ് 737 യാത്രാവിമാനം തെന്നിമാറി നദിയില്‍ വീണു. ഫ്ലോറിഡയിലെ ജാക്സണ്‍വില്ലെയ്ക്ക് സമീപമുള്ള സെന്റ്‌ ജോണ്‍സ് നദിയിലാണ് വിമാനം വീണത്. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽനിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റൺവേയ്ക്കു സമീപത്തുള്ള നദിയിലേക്കു തെന്നിനീങ്ങുകയായിരുന്നു.

യു.എസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മിയാമി എയർ ഇന്റർനാഷനലിന്‍റെ വിമാനമാണ് അപകടത്തിൽപെട്ടതെന്നാണു വിവരം.വിമാനം നദിയിൽ മുങ്ങിയിട്ടില്ല, എല്ലാവരും സുരക്ഷിതരാണെന്നും ജാക്സൺവില്ല മേയർ ട്വിറ്ററിലൂടെ അറിയിച്ചു.

0Shares