1000,500 നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള തീരുമാനം: ആശങ്കയിലായി പ്രവാസികള്‍.

  • Post category:news
  • Reading time:1 min read
You are currently viewing 1000,500 നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള തീരുമാനം: ആശങ്കയിലായി പ്രവാസികള്‍.

ദുബൈ:1000,500 രൂപ കറന്‍സികള്‍ അസാധുവാക്കിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വലയ്ക്കുന്നത് പ്രവാസികളെ. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറിയെടുക്കാമെങ്കിലും അതിനു മുമ്പ് നാട്ടില്‍ പോകാത്ത പ്രവാസികള്‍ കയ്യിലുള്ള കറന്‍സികള്‍ എങ്ങനെ മാറ്റിയെടുക്കുമെന്ന ആശങ്കയിലാണ്. നിലവിലെ നിയമമനുസരിച്ച് പ്രവാസികള്‍ക്ക് ഇന്ത്യക്ക് പുറത്തുപോകുമ്പോള്‍ 25,000 രൂപ വരെ കൈയില്‍വെക്കാം. തിരിച്ചുപോകുമ്പോഴും ഇതേ തുക സൂക്ഷിക്കാം. നാട്ടില്‍ ചെല്ലുമ്പോഴുള്ള യാത്ര ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പ്രവാസികള്‍ ഇന്ത്യന്‍ രൂപ കൈവശം വെക്കുന്ന പതിവുണ്ട്. എന്നാല്‍ ഇപ്പോള്‍ കയ്യിലുള്ള കറന്‍സികള്‍ എന്തുചെയ്യണമെന്നറിയാതെ കുഴപ്പത്തിലായിരിക്കുകയാണ്‌ പ്രവാസികള്‍. ധനവിനിമയ സ്ഥാപനങ്ങള്‍ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്നാണ് ഇപ്പോള്‍ പ്രവാസികള്‍ ആവശ്യപ്പെടുന്നത്.

maxresdefault

500-rs-rbi-notes

0Shares