തിരുവനന്തപുരം: ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും മറ്റുമായി ജനങ്ങളെ ദുരിതത്തിലാകുന്ന അക്രമങ്ങള്‍ തടയാൻ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാർ. സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ നീക്കം. ഓര്‍ഡിനൻസ് ഇറക്കുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. വീടുകൾ പാര്‍ട്ടിഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവക്കെതിരായ അക്രമം തടയാനാണ് നടപടി. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കം കർശന വ്യവസ്ഥകൾ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്താനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിവസമുണ്ടായ അക്രമങ്ങള്‍ സംസ്ഥാന വ്യാപക കലാപമായി മാറിയിരുന്നു. നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അക്രമം തടയാനുള്ള പ്രത്യേക നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഹർത്താൽ ആഹ്വനം ചെയ്യുന്നവരും അക്രമകാരികളും ഒന്നറിയുക; നിങ്ങളെ ഒതുക്കാൻ സർക്കാർ ഒരുക്കുന്ന നിയമനടപടി