തിരുവനന്തപുരം: പൗരന്മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. വര്‍ഗീയ ദ്രുവീകരണം സൃഷ്ടിക്കുന്ന അക്രമങ്ങള്‍ ശക്തമായി നേരിടാന്‍ ഉതകുന്ന നിയമം ആവിഷ്കരിക്കുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും തീരുമാനിച്ചിരിക്കുകയാണന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ദ കേരള പ്രവിവന്‍ഷന്‍ ഓഫ് ഡാമേജ് റ്റു പ്രൈവറ്റ് പ്രോപര്‍ട്ടി ആന്റ് പേമെന്റ് ഓഫ് കോംപന്‍സേഷന്‍ ഓര്‍ഡിനന്‍സ് എന്ന പേരിലാണ് നിയമം കൊണ്ടുവരുന്നത്. അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവരില്നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് തീരുമാനം. സംസ്ഥാനത്തെയാകെ അക്രമങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ 91.71 ശതമാനം സംഘപരിവാര്‍ സംഘടനകളാണ് അക്രമം നടത്തിയിരിക്കുന്നത്. ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഒക്കെ ആക്രമണം ഉണ്ടായി. ഇനി ഇത് തുടരാൻ അനുവദിക്കില്ല. ഇതിനായി എല്ലാവരും ഒന്നിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഹർത്താൽ അനുകൂലികളെ വരച്ച വരയിൽ നിർത്താനൊരുങ്ങി സർക്കാർ; ഓര്‍ഡിനന്‍സിന് അനുമതി