പത്തനം തിട്ട: ശബരിമലയില്‍ മണ്ഡല -മകരവിളക്ക് സീസണില്‍ കെ.എസ്.ആര്‍.ടി.സി സൗജന്യ സര്‍വ്വീസ് നടത്തുന്നു. ഹൈക്കോടതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി യുടെ തീരുമാനം. ത്രിവേണി മുതല്‍ പമ്പ വരെയാണ് സൗജന്യ ഷട്ടില്‍ സര്‍വ്വീസ് നടത്തുക. ദീര്‍ഘദൂര സര്‍വ്വീസുകളും ത്രിവേണി വരെ സര്‍വ്വീസ് നടത്തും. കഴിഞ്ഞ ശബരിമല സീസണില്‍ ത്രിവേണിയില്‍ നിന്നും പമ്പയിലെക്ക് 10 രൂപ നിരക്കിലാണ് സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ ഹൈക്കോടതി ശുപാര്‍ശയുടെ പശ്ചാത്തലത്തിലാണ് സൗജന്യ സര്‍വ്വീസ് നടത്താന്‍ തീരുമാനമായത്.
കെഎസ്ആര്‍ടിസി ക്ക് ലാഭകരമായിരുന്ന സെക്ടറാണ് ഇപ്പോള്‍ സൗജന്യമാക്കാന്‍ തീരുമാനിച്ചത്. നിലയ്ക്കല്‍ നിന്നും പമ്പ ത്രിവേണി വരെ ചെയില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ സാധാരണ നിലയില്‍ തന്നെ പോകും.
എന്നാല്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസുകള്‍ നേരത്തെ പമ്പ വരെ മാത്രമാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. അതില്‍ മാറ്റം വരുത്തി ത്രിവേണി വരെ സര്‍വീസ് നടത്തും. ഈ ബസുകള്‍ തുടര്‍ന്ന് ബമ്പയില്‍ നിന്നും ത്രിവേണി വരെയുള്ള സര്‍വ്വീസിന് അധിക ചാര്‍ജ്ജ് ഈടാക്കില്ല. കോര്‍പ്പറേഷന് വരുമാന സഷ്ടമുണ്ടാക്കുന്ന സംവിധാനമാണെങ്കിലും മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രത്യേകത മനസിലാക്കിയാണ് തീരുമാനമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ.തച്ചങ്കരി വ്യക്തമാക്കി. കോര്‍പ്പറേഷന്റെ സ്വന്തം ഫണ്ടില്‍ നിന്നും തുക വകയിരുത്തിയാകും സര്‍വ്വീസ് നടത്തുക.
ഹൈക്കോടതി ശുപാര്‍ശ ചെയ്തു; മണ്ഡല-മകരവിളക്ക് സീസണില്‍ കെ.എസ്.ആര്‍.ടി.സി സൗജന്യ സര്‍വീസ് നടത്തും