ഹൈക്കോടതി വിധി അട്ടിമറിക്കുന്നതായി ആരോപണം; സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓഫിസ് ഉപരോധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഹൈക്കോടതി വിധി അട്ടിമറിക്കുന്നതായി ആരോപണം; സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓഫിസ് ഉപരോധിച്ചു

കണ്ണൂര്‍: കേരള ഹൈക്കോടതി വിധി അട്ടിമറിക്കുന്ന കരാറുകാരൻ്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി ചിറവക്കിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓഫിസ് ഉപരോധിച്ചു.

റേഷന്‍ വിതരണത്തിനായുളള ഭക്ഷ്യധാന്യങ്ങള്‍ കടകളില്‍ എത്തിച്ച്‌ റേഷന്‍ വ്യാപാരിയുടെ മുന്നില്‍ വെച്ച്‌ തൂക്കി ബോധ്യപ്പെടുത്തി ഇറക്കി നല്‍കണമെന്ന കേരള ഹൈക്കോടതി വിധി അട്ടിമറിച്ചുവെന്നാണ് ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷൻ ആരോപിക്കുന്നത്.

ഉപരോധ സമരം ജില്ലാ സെക്രട്ടറി ടി.കെ ആരിഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പി.ഭാര്‍ഗവന്‍, ജില്ലാ പ്രസിഡണ്ട് ഇ.എ ആന്റണി, എം.സി രമേശന്‍, പി.തമ്പാൻ, സി.എ ബാബുരാജേന്ദ്രന്‍, പി.ആര്‍ സുഭാഷ് എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

0Shares