ഹിറ്റ്‌ലറുടെ മുഖസാദൃശ്യമുള്ള ജര്‍മ്മന്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing ഹിറ്റ്‌ലറുടെ മുഖസാദൃശ്യമുള്ള ജര്‍മ്മന്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

വിയന്ന: ജര്‍മ്മന്‍ സ്വേച്ഛാധിപതിയായ അഡോള്‍ഫ് ഹിറ്റ്‌ലറുടെ മുഖസാദൃശ്യമുള്ള യുവാവിനെ ഓസ്ട്രിയന്‍ പോലീസ് അറ്‌സ്റ്റ് ചെയ്തു. നാസി കാലഘട്ടത്തെ പ്രകീര്‍ത്തിച്ചെന്ന കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. നാസി കാലഘട്ടത്തെ പ്രകീര്‍ത്തിക്കുന്നത് ഓസ്ട്രിയയില്‍ കുറ്റകരമാണ്. ഹറാള്‍ഡ് ഹിറ്റ്‌ലര്‍ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ഹിറ്റ്‌ലറോടുള്ള ആരാധന മൂത്ത് ജര്‍മനിയുമായി അതിര്‍ത്തി പങ്കിടുന്ന അപ്പര്‍ ഓസ്ട്രിയ സംസ്ഥാനത്തുള്ള പ്രദേശത്തേക്ക് അടുത്തിടെയാണ് ഇയാള്‍ താമസം മാറ്റിയത്.

 

 

0Shares