
സൂറത്ത്: ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് വകകള്‍ മുസ്‌ലീങ്ങള്‍ സ്വന്തമാക്കാതിരിക്കാനായി സൂറത്തിലെ ലിംബായാത്ത് മണ്ഡലം ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ടിന് കീഴില്‍ വരുത്താന്‍ ഗുജറാത്തിലെ ബി. ജെ. പി എം. എല്‍. എയുടെ ശ്രമം. ഡിസ്‌റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട് നിലവില്‍ വന്നാല്‍ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു മതവിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് മറ്റൊരു സമുദായത്തിലെ അംഗത്തിന് സ്വത്ത് വില്‍ക്കാന്‍ കഴിയില്ല എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത.

വിഷയുമായി ബന്ധപ്പെട്ട് സൂറത്തിലെ ഹിന്ദുവിഭാഗക്കാര്‍ നിരവധി തവണ സമീപിച്ചിരുന്നെന്നും അതുകൊണ്ടാണ് ഇത്തരമൊരു ആക്ട് ചുമത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ക്ക് കത്തയച്ചതെന്നും എം. എല്‍. എയായ സംഗീതാ പാട്ടീല്‍ പറയുന്നു. ‘ഹൈന്ദവരുടെ ഭൂമി സ്വന്തമാക്കുന്നതിന് മുസ്‌ലീങ്ങള്‍ വിവിധ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്തുവിലകൊടുത്തും ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നു.
അതുകൊണ്ട് തന്നെ ഹിന്ദു മേഖലകളിലേക്ക് അവര്‍ വ്യാപിക്കുന്നതില്‍ നിന്നും അവരെ തടയാന്‍ ഡിസ്റ്റേര്‍ബ്ഡ് ഏരിയാ ആക്ട് നിര്‍ബന്ധിതമാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്- സംഗീത പാട്ടില്‍ പറയുന്നു. ഇതിനെതിരെ ശക്തമായ പ്റതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
