ഹിജാബ് ധരിക്കുന്നതിനെക്കുറിച്ച് മകളോട് അച്ഛന്‍ പറഞ്ഞ മറുപടി വൈറലാകുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ഹിജാബ് ധരിക്കുന്നതിനെക്കുറിച്ച് മകളോട് അച്ഛന്‍ പറഞ്ഞ മറുപടി വൈറലാകുന്നു.

അമേരിക്ക: ഹിജാബ് അഴിച്ചു വച്ചോട്ടെയെന്ന മകളുടെ ചോദ്യത്തിന് അച്ഛന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ ലാമ്യ അല്‍ഷെഹ്രിയുടെ അച്ഛനാണ് മകള്‍ക്കു നല്‍കിയ മറുപടിയിലൂടെ സൂപ്പര്‍ സ്റ്റാര്‍ ആയത്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ‘നിന്റെ അച്ഛന്‍ നിന്നെ മര്‍ദ്ദിക്കുമെന്ന്’ ലാമ്യയോട് ഒരു സുഹൃത്ത് പറഞ്ഞു. സുഹൃത്ത് പറഞ്ഞതു കേട്ടപ്പോള്‍ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്നതിനെ കുറിച്ച് തന്റെ അച്ഛനോട് ചോദിക്കുകയായിരുന്നു ലാമ്യ.

,ഹിജാബ് ധരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പുരുഷന്മാരല്ലെന്നും നിന്റെ ഇഷ്ടപ്രകാരം തീരുമാനമെടുത്തോളൂ. തീരുമാനമെന്തായാലും അതിനെ പിന്തുണയ്ക്കുന്നു, എന്നായിരുന്നു ലാമ്യക്ക് അച്ഛന്‍ നല്‍കിയ മറുപടി. അച്ഛനുമായി നടന്ന സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ ലാമ്യ പോസ്റ്റ് ചെയ്തു. മകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ലാമ്യയുടെ അച്ഛനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. അതേസമയം താന്‍ ശിരോവസ്ത്രം ഉപേക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സുഹൃത്ത് പറഞ്ഞത് പരീക്ഷിക്കാന്‍ വേണ്ടിയാണ് അച്ഛനോട് ഇക്കാര്യം ചോദിച്ചതെന്നും ലാമ്യ വ്യക്തമാക്കി.

0Shares