കൊച്ചി: ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുതിട്ടുള്ളത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. സിയാദിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ളവ പോലീസ് കണ്ടെത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ്, ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഐ.ടി ആക്ടിന് പുറമെ സ്ത്രീത്വത്തെ അപമാനിക്കല്‍, മര്യാദ ലംഘനം, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹനാനെ അപമാനിച്ച പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് സൈബര്‍ സെല്‍ അപേക്ഷ നല്‍കി.
ഹനാനെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍; പ്രതിക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്