അബുദാബി: യു.എ.ഇയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസിന് രാജകീയ വരവേല്‍പ്പ്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് എന്നിവര്‍ ചേര്‍ന്ന് രാജാവിനെ സ്വീകരിച്ചു.

അബുദാബി വിമാനത്താവളത്തില്‍ വച്ച് സൗദിയുടെ ദേശീയ ഗാനം മുഴക്കി സൈനിക അഭിവാദനത്തോടെയാണ് സൗദി രാജാവിന് ഗംഭീര വരവേല്‍പ്പ് നല്‍കിയത്. ശൈഖുമാരും വിവിധ എമിറേറ്റ് ഭരണാധികാരികളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും സ്വികരണസംഘത്തില് ഉണ്ടായിരുന്നു.
