
സൗദി : യെമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി സുരക്ഷാ സേന ആകാശത്ത് വെച്ച് തകര്‍ത്തു. സൗദിയില്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നജ്രാന്‍ മേഖല ലക്ഷ്യമിട്ടായിരുന്നു വിമത പോരാളികളുടെ മിസൈല്‍ ആക്രമണം.വടക്കന്‍ യെമനിലെ അമ്രാന്‍ പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് സൗദി സുരക്ഷാ സേനയുടെ ഔദ്യോഗിക വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.

നജ്രാന്‍ ലക്ഷ്യമിട്ട് കുതിച്ചെത്തിയ മിസൈലിനെ വഴി മധ്യേ ആകാശത്തുതന്നെ പ്രത്യാക്രമണം നടത്തി നിര്‍വീര്യമാക്കുകയായിരുന്നു.ഖഹര്‍-2 എം ഗണത്തിലുള്ള ബാലിസ്റ്റിക് മിസൈലാണ് നെജ്രാന്‍ മേഖലയെ ലക്ഷ്യമാക്കി തൊടുത്തത്. ജനവാസ മേഖല മാത്രമായിരുന്നില്ല വിമിതരുടെ ലക്ഷ്യം. നജ്രാനില്‍ ഹെലികോപ്റ്റര്‍ കേന്ദ്രവും സേനാ ക്യാംപും പ്രവര്‍ത്തിക്കുന്നുണ്ട്.ഇവ തകര്‍ക്കുക കൂടി ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയത്. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന് വിരുദ്ധമായി, ഹൂതി വിമതര്‍ക്ക് ഇറാന്‍ ആയുധ സഹായം നല്‍കുന്നതിന്റെ തെളിവാണിതെന്ന് കേണല്‍ അല്‍ മാലികി വ്യക്തമാക്കി.2015 ല്‍ ഇരുരാജ്യങ്ങള്‍ക്കുമിടല്‍ തര്‍ക്കം ആരംഭിച്ചതിന് ശേഷം 88 ാമത്തെ മിസൈലാണ് സൗദിക്ക് നേരെ ഹൂതി വിമതര്‍ തൊടുക്കുന്നത്.
