സൗദിയിലേയ്ക്ക് പോകുന്നവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് അമേരിക്ക; ഒരാഴ്ചക്കകം തീവ്രവാദി ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയിലേയ്ക്ക് പോകുന്നവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് അമേരിക്ക; ഒരാഴ്ചക്കകം തീവ്രവാദി ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: സൗദി അറേബ്യയിലേയ്ക്ക് പോകുന്ന യു.എസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. സൗദിയ്ക്കു നേരെ തീവ്രവാദ ആക്രമണ ഭീഷണി ഉണ്ടെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ നിര്‍ദേശം. സൗദി അറേബ്യയ്ക്ക് എതിരെ തുടര്‍ച്ചയായ തീവ്രവാദി ആക്രമണ ഭീഷണിയുണ്ടെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ മുന്നറിയിപ്പ്. സൗദി അറേബ്യയ്ക്കെതിരെ തുടര്‍ച്ചയായ തീവ്രവാദി ആക്രമണ ഭീഷണിയും ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ഭീഷണിയും ഉയരുന്നതിനാല്‍ സൗദിയിലേക്കുള്ള യാത്ര യു.എസ് പൗരന്മാര്‍ അപകടകരമായി കണക്കാക്കണം എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പറയുന്നത്. സൗദിയുടെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദഹ്രം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ തീവ്രവാദ ഭീഷണി നില്‍ക്കുന്നുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ രാജ്യത്ത് എവിടെയും ഒരാഴ്ചക്കകം ആക്രമണം നടക്കാം. പള്ളികള്‍, മതപരമായ കേന്ദ്രങ്ങള്‍, യു.എസിലെയും മറ്റു പാശ്ചാത്യ രാജ്യങ്ങളിലെയും ആളുകള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാനിടയുള്ള കേന്ദ്രങ്ങള്‍ എന്നിവ ഇവര്‍ ലക്ഷ്യമിട്ടേക്കാമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

0Shares