
തിരുവനന്തപുരത്ത് വൈദ്യ മഹാസഭയുടെ ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശിനെ തടഞ്ഞ ആര്‍.എസ്.എസ് നടപടി കേരള ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് മന്ത്രി ഇ. പി ജയരാജന്‍. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനം ആഘോഷിക്കുന്ന ദിനത്തിലാണ് ആര്‍.എസ്.എസിന്‍റെ ഈ നെറികെട്ട പ്രവൃത്തി.
തങ്ങള്‍ക്കനുകൂലമായി സംസാരിക്കാത്തവരോടും നിലപാടെടുക്കാത്തവരോടും ആര്‍.എസ്.എസിനുള്ള അസഹിഷ്ണുത നേരത്തെ തെളിഞ്ഞതാണ്. നരേന്ദ്ര ദബോല്‍ക്കറിന്‍റെയും ഗൗരി ലങ്കേഷിന്‍റെയും കൊലപാതകം മറക്കാനായിട്ടില്ല. എം.ടി വാസുദേവന്‍ നായരുടെയും കമലിന്‍റെയും നേര്‍ക്ക് വര്‍ഗീയ വിദ്വേഷ ജല്‍പനങ്ങളുമായ് സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.

ദേശിയതലത്തില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി നില്‍ക്കുന്നയാളാണ് സ്വാമി അഗ്നിവേശ്. ജാതിവ്യവസ്ഥക്കെതിരെയും സ്ത്രീസമത്വത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന സ്വാമി അഗ്നിവേശ് മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിലും മുന്‍പന്തിയിലുണ്ട്. എഴുത്തിലൂടെയും നിലപാടുകളിലൂടെയും സംഘപരിവാര്‍ ശക്തികളുടെ ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ ശക്തമായി സംസാരിക്കുന്ന വ്യക്തി കൂടിയാണ് സ്വാമി അഗ്‌നിവേശ്.
നേരത്തേയും അദ്ദേഹത്തിനുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. അതിഥിദേവോഭവ എന്ന കേരളീയസ്വത്വത്തിനേറ്റ കളങ്കംകൂടിയാണ് ഈ ആര്‍.എസ്.എസ്നടപടി. ഇതിനെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
