സ്വാദിഷ്ടമായ വിഭവങ്ങളുടെ അകമ്പടിയോടെ ബംഗ്ലാവ് 47 ഭക്ഷണശാല കാഞ്ഞങ്ങാട് ചിത്താരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

  • Post category:business
  • Reading time:1 min read
You are currently viewing സ്വാദിഷ്ടമായ വിഭവങ്ങളുടെ അകമ്പടിയോടെ ബംഗ്ലാവ് 47 ഭക്ഷണശാല കാഞ്ഞങ്ങാട് ചിത്താരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കാഞ്ഞങ്ങാട്: സ്വാദിന്റെ പ്രൗഡിയില്‍ വിഭവങ്ങളുടെ അകമ്പടിയോടെ ബംഗ്ലാവ് 47 ഭക്ഷണശാല കാഞ്ഞങ്ങാട് ചിത്താരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു. ബംഗ്ലാവ് 47 പാര്‍ട്ണര്‍മാരായ ജംഷാദ്, ശിഹാബ്, സഫീര്‍, അസ്ഹര്‍ എന്നിവരും മെട്രോ മുഹമ്മദ് ഹാജി, എം.സി ഖമറുദ്ദീന്‍ തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങിനെത്തി.‘പൊട്ടിക്കും പടക്കല്ല! പരത്തും നൊണയല്ല! വീശും വാളല്ല!… എന്ന അതിശയിപ്പിച്ച പരസ്യങ്ങളോടെയാണ് റസ്‌റ്റോറന്റ് ആരംഭിച്ചത്. കാസര്‍കോട് ജില്ലയിലെ പാതയോരങ്ങളില്‍ ഒരുമാസം മുമ്പ് പ്രത്യക്ഷപ്പെട്ട പരസ്യം നാട്ടുകാരെ ആശയകുഴപ്പത്തിലാക്കിയിരുന്നു. ആളുകളുടെ ആ അമ്പരപ്പിന് വിരാമമിട്ടാണ് ചിത്താരിയില്‍ ബംഗ്ലാവ് 47 ഭക്ഷണശാല ഇന്നു തുറക്കപ്പെട്ടത്.തനിനാടന്‍ ഭക്ഷണം മുതല്‍ ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍വരേ റസ്റ്റോറന്റില്‍ ഒരുങ്ങിയിട്ടുണ്ട്. ഗുമുഗുമാന്ന് ആവി വരണ ബിരിയാണി, മൊരിഞ്ഞ ഉസിരന്‍ പൊറോട്ട, ചൂടുള്ള അസല്‍ ദോശ തുടങ്ങി കാഞ്ഞങ്ങാടിന്റെ വയറും മനസും നിറക്കുന്ന വൈവിധ്യമായ അനേകം വിഭവങ്ങളുമായി ഇനി ബംഗ്ലാവ് 47 നിങ്ങളുടെ അരികിലുണ്ടാകും. ഉപഭോക്താക്കള്‍ക്ക് ലൈവായി ഭക്ഷണം തയ്യാറാക്കി നല്‍കുന്നുവെന്ന പ്രത്യേകതയും റസ്റ്റോറന്റിനുണ്ട്.

0Shares