സ്വകാര്യ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സ്വകാര്യ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു

കോട്ട്വാര്‍: ഉത്തരാഖണ്ഡില്‍ സ്വകാര്യ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഭോയനില്‍ നിന്നും രാംനഗറിലേക്കു സന്ദര്‍ശകരുമായി പോയ ബസ്സാണ് അപകടത്തിൽ പെട്ടത്. 45 പേര്‍ അപകടസ്ഥലത്തു തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ട ബസ്സ് വലിയ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഈ കൊക്കയിൽ നിന്നും ഹെലിക്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്.

0Shares