സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് സര്‍ക്കരിന്റെ പുതിയ പദ്ധതി: ഇനി 30 സര്‍ജറികള്‍ സൗജന്യം.

  • Post category:news
  • Reading time:1 min read
You are currently viewing സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് സര്‍ക്കരിന്റെ പുതിയ പദ്ധതി: ഇനി 30 സര്‍ജറികള്‍ സൗജന്യം.

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയുമായി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. ഈ പദ്ധതി നിലവില്‍ വരുന്നതോടെ വലിയ തുക നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്നും ചെയ്യുന്ന 30 തോളം സര്‍ജറികള്‍ സൗജന്യമായി ചെയ്തു കൊടുക്കും. ഇതു പ്രകാരം സര്‍ജറിക്ക് മുമ്പും സര്‍ജറിക്ക് ശേഷമുള്ള ഒരുമാസത്തോളം കാലമുള്ള ആശുപത്രിവാസവും ചികിത്സയുമടക്കം സൗജന്യമായി ലഭിക്കും.

41 സ്വകാര്യ ആശുപത്രികളുമായാണ് സര്‍ക്കാര്‍ കാരാറിലേര്‍പ്പെട്ടിരിക്കുന്നത്. മാസങ്ങളോളം സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്കായി കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടായതോടെയാണ് പുതിയ തീരുമാനം. ഡല്‍ഹിയിലെ പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസകമാകുന്നതാണ് സര്‍ക്കാര്‍ തീരുമാനം.

0Shares