സ്ത്രീകള്‍ക്ക്നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു; രാഷ്ട്രീയ നേതൃത്വവും മാധ്യങ്ങളും നിസംഗത പുലര്‍ത്തുന്നു; സ്ത്രീകള്‍ തെരുവിലിറങ്ങി; സ്പെയ്നില്‍ ‘ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ’; പിന്തുണയുമായി പ്രധാനമന്ത്രിയും

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീകള്‍ക്ക്നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു; രാഷ്ട്രീയ നേതൃത്വവും മാധ്യങ്ങളും നിസംഗത പുലര്‍ത്തുന്നു; സ്ത്രീകള്‍ തെരുവിലിറങ്ങി; സ്പെയ്നില്‍ ‘ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ’; പിന്തുണയുമായി  പ്രധാനമന്ത്രിയും

സ്പെയിനില്‍ സ്ത്രീകള്‍ക്കുനേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി സ്ത്രീകള്‍ പ്രതിഷേധിച്ചു. ‘ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ’എന്നു വിളിച്ച പ്രതിഷേധത്തില്‍ സ്പെയിനിലെ 250ലെറെ പട്ടണങ്ങളിലായി ആയിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്തു. സ്പെയിനില്‍ ഭര്‍ത്താക്കന്‍മാരാലും മുന്‍ പങ്കാളികളാലും പീഡിപ്പിക്കപ്പെട്ട് 42 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. വിഷയത്തില്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെയായിരുന്നു പ്രതിഷേധം.

2003ലെ കണക്ക് പ്രകാരം 1,017 സ്ത്രീകള്‍ സ്പെയിനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 32 കുട്ടികള്‍ക്ക് അമ്മമാരില്ലാതായി. സ്ത്രീകള്‍ക്കെതിരെ ഇത്രയുമധികം ആക്രമണങ്ങള്‍ നടന്നിട്ടും രാഷ്ട്രീയ നേതൃത്വവും മാധ്യങ്ങളും നിസംഗത പുലര്‍ത്തുന്നു എന്ന് ആരോപിച്ചായിരുന്നു സ്ത്രീകള്‍ തെരുവിലിറങ്ങിയത്.

കൊലപാതകം, ബലാത്സംഗം, ആക്രമണം, പീഡോഫീലിയ, കൂട്ട ആക്രമണം തുടങ്ങി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന കാലമാണിത് എന്ന് ഫെമിനിസ്റ്റ് അടിയന്തരാവസ്ഥയുടെ സംഘാടകര്‍ പറഞ്ഞു. മെഴുകുതിരികള്‍, വിളക്കുകള്‍, ടോര്‍ച്ചുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ തെളിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

സ്പെയിനിന്‍റെ ആക്ടിംഗ് പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ പെഡ്രോ സാഞ്ചസ് പ്രതിഷേധത്തിന് പിന്തുണ നല്‍കി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തെ ചെറുക്കുന്നതില്‍ ഒരിക്കലും പിന്നോട്ടു പോവില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

0Shares