സ്കൂൾ തലത്തിലെ കായികതാരങ്ങളുടെ ശ്രദ്ധയ്ക്ക്; അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുളള സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്; വിശദവിവരങ്ങൾ..

  • Post category:news
  • Reading time:1 min read
You are currently viewing സ്കൂൾ തലത്തിലെ കായികതാരങ്ങളുടെ ശ്രദ്ധയ്ക്ക്; അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുളള സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്; വിശദവിവരങ്ങൾ..

തിരുവനന്തപുരം/ കണ്ണൂർ: സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിൻ്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, ഐ,ടി.ഐ പോളിടെക്‌നിക് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്കും സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്കും അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുളള ജില്ലാതല തിരഞ്ഞെടുപ്പ് (ആണ്‍/പെണ്‍) വ്യാഴം (07) ന് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടക്കും. സ്വിമ്മിംഗ്, ബോക്‌സിംഗ് ,ജൂഡോ,ഫെന്‍സിംഗ്, ആര്‍ച്ചറി, റസലിംഗ്, തായ്‌ക്കോണ്ടോ,സൈക്ലിങ്ങ്, നെറ്റ്‌ബോള്‍, ഹോക്കി, കബഡി, ഹാന്റ്‌ബോള്‍, ഖൊ-ഖൊ, വെയിറ്റ് ലിഫ്റ്റിങ്ങ്, സോഫ്റ്റ് ബോള്‍ (കോളേജ് മാത്രം) എന്നി ഇനങ്ങളില്‍ പ്രവേശനം നേടുന്നതിനുളള സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ്തല സെലക്ഷന് പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ വ്യാഴം (ഫെബ്രുവരി- 07)രാവിലെ എട്ടിന് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സ് കിറ്റുകളോടുകൂടി ഹാജരാവണം.

ഏഴ്,എട്ട് ക്ലാസുകളില്‍ പ്രവേശനം നേടുന്നവര്‍ ഇപ്പോള്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നവരും 14 വയസ്സില്‍ താഴെയുളളവരുമായിരിക്കണം. സംസ്ഥാന മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും ഒന്‍പതാം ക്ലാസ്സ് പ്രവേശനത്തിനുളള സെലക്ഷനില്‍ പങ്കെടുക്കാം. ദേശീയ മത്സരത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും. പ്ലസ് വണ്‍, കോളേജ് ഹോസ്റ്റല്‍ പ്രവേശനത്തിന് ജില്ലാ- സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തിരിക്കണം. ദേശീയ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും.

0Shares