സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ ഇടിച്ചു കയറി; നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി

  • Post category:news
  • Reading time:1 min read
You are currently viewing സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ ഇടിച്ചു കയറി; നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി

തിരുവനന്തപുരം: നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ സൈറ്റിലേക്ക് ഇടിച്ചു കയറിയതാണ് ഇതിന് കാരണം. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ ശക്തമായ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്തതിന് പിന്നാലെ നിയമസഭാ വെബ്സൈറ്റ് ഏതാണ്ട് പൂര്‍ണമായും നിശ്ചലമാകുകയായിരുന്നു.

നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനൊപ്പം വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുക്കയായിരുന്നു. ഇംഗ്ലീഷിലുള്ള നാലുഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സഭാ സമ്മേളനം തീര്‍ന്ന് ഏറെ നേരത്തിന് ശേഷമാണ് മലയാളം പരിഭാഷ സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഇതിന് ശേഷമാണ് സൈറ്റിന്റെ വേഗം കുറഞ്ഞത്.വലിപ്പം കൂടിയ ഫയല്‍ ആയതിനാലാണ് ഡൗണ്‍ലോഡ് ചെയ്തു തുറന്നുവരാന്‍ താമസമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.

0Shares