
നൂറ്റാണ്ടുകള്‍ക്കിപ്പുറം ലോകം കണ്ട സൂര്യഗ്രഹണ പ്രതിഭാസം അത്ഭുതകാഴ്ച നല്‍കി. പലയിടത്തും അതിശയിപ്പിക്കുന്ന പ്രതിഭാസങ്ങള്‍ കണ്ടു. പലരും പല അനുഭവങ്ങളും കാഴ്ചകളും പങ്കുവെച്ചു. വൈകിയാണെങ്കിലും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് മുട്ട നിവര്‍ന്നുനില്‍ക്കുന്ന കാഴ്ച. മലേഷ്യയിലും ഇന്തോനേഷ്യയിലുമാണ് ഈ അതിശയിപ്പിക്കുന്ന കാഴ്ച കണ്ടത്.

സൂര്യഗ്രഹണസമയത്ത് മുട്ടയെ നിവര്‍ത്തി നിര്‍ത്താനാകും എന്ന് പല പഠനങ്ങളും പറഞ്ഞിട്ടുണ്ട്. ഇവിടെ അത് തെളിയിച്ചിരിക്കുകയാണ് ചിലയാളുകള്‍. ഗ്രഹണ സമയത്ത് മുട്ട റോഡില്‍ നിവര്‍ന്നുനില്‍ക്കുന്നത് കാണാം. പരന്ന പ്രതലത്തിലും മുട്ട വയ്ക്കുമ്പോള്‍ നിവര്‍ന്നുനില്‍ക്കുന്നത് കാണാം. ചന്ദ്രന്‍ സൂര്യനെ മറക്കുന്ന സമയത്ത് ഭൂമിയില്‍ ഗുരുത്വാകര്‍ഷണം കൂടുതലായിരിക്കും. ഇതാണ് ഈ പ്രതിഭാസത്തിന് കാരണം.
