
കൊച്ചി: മഞ്ജു വാര്യർ മലയാളം കണ്ട മികച്ച അഭിനേത്രികളിൽ ഒരാളാണ് എന്നതിൽ ആർക്കും തർക്കം ഉണ്ടാകാൻ ഇടയില്ല. അഭിനയത്തിൽ മാത്രമല്ല, ബുദ്ധിയുടെ കാര്യത്തിലും മഞ്ജു ഒട്ടും പിന്നിലല്ല എന്നാണു സമീപകാല നീക്കങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ദിലീപുമായുള്ള ബന്ധം പിരിഞ്ഞ ശേഷം മകൾ മീനാക്ഷിയെ തനിക്ക് വിട്ടുകിട്ടണം എന്ന് മഞ്ജു ആവശ്യപ്പെടാതിരുന്നത് എന്താണെന്ന് അവരോട് അടുത്ത സുഹൃത്തുക്കൾ ചോദിച്ചപോലെ മലയാളികൾ ഒന്നടങ്കം ചോദിക്കാൻ ആഗ്രഹിച്ചിരുന്നു. മീനാക്ഷിക്ക് എപ്പോൾ വേണമെങ്കിലും എന്റെ അടുക്കലേക്ക് വരാമല്ലോ എന്ന ഒറ്റവാക്കിൽ മറുപടിയിൽ എല്ലാം ഒതുക്കുകയാണ് അന്ന് മഞ്ജു ചെയ്തത്. ഒരു പക്ഷെ മകളുടെ സംരക്ഷണം ആവശ്യപ്പെട്ട് മഞ്ജു അന്ന് കോടതിയിൽ പോയാലും വിജയിക്കുമായിരുന്നില്ല.മീനാക്ഷിയുടെ താറുമാനത്തിനാകും പ്രാധാന്യം ലഭിക്കുക എന്ന് അന്ന് തന്നെ മഞ്ജു മനസിലാക്കിയിരുന്നു. മാത്രമല്ല, താൻ ഏറെ ഇഷ്ട്ടപ്പെടുന്ന ദിലീപിന്റെ സ്വഭാവം എന്താണെന്ന് മകൾ സ്വയം മനസിലാക്കട്ടെ എന്നും മഞ്ജു കരുതിയിരിക്കാം.

ചതുരംഗപലകയിൽ കരുക്കൾ നീക്കുന്ന കളിക്കാരന്റെ സൂക്ഷ്മതയോടെയാണ് മഞ്ജു തന്റെ ഓരോ നീക്കങ്ങളും നടത്തിയിരുന്നത് എന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡ് ചെയ്യപ്പെട്ടു ദിലീപ് ജയിലിൽ ആയ ഈ സമയത്തുതന്നെ ക്രിമിനലുകളുടെ ഇടയിൽ നിന്നും മീനാക്ഷിയുടെ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മഞ്ജു വാര്യർ. നിലവിലെ സാഹചര്യത്തിൽ കോടതി മറ്റ് എതിർപ്പുകൾ ഇല്ലാതെ മീനാക്ഷിയെ മഞ്ജുവിന്റെ കൂടെ അയക്കും എന്ന് തിരിച്ചറിയുന്നതും അവർ തന്നെയാണ്.
ദിലീപ് ഇപ്പോൾ ജയിലിൽ ആകാൻ തന്നെ കാരണം ആദ്യ ഭാര്യയായ മഞ്ജുവിന്റെ ‘ചില’ ഇടപെടലുകളാണ് എന്ന് വിശ്വസിക്കുന്ന ദിലീപിന്റെ അമ്മയും കുടുംബാംഗങ്ങളും മീനാക്ഷിയെ ഒരു കരണവശാലും വിട്ട് നല്കില്ലന്ന നിലപാടിലാണ്. നടി ആക്രമിക്കപ്പെട്ട്, രണ്ട് ദിവസത്തിനകം തന്നെ, സംഭവത്തിൽ ക്രിമിനൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന മഞ്ജുവിന്റെ പരസ്യ പ്രസ്താവനയാണ് കേസ് അന്വേഷണത്തിന്റെ ഗതി തന്നെ മാറി മറിയാൻ കാരണം.
