തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയിഡ് നടത്തിയ മുന്‍ എ.സി.പി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം. ഐ.ജി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഐ.ജി നാളെ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറും.
അതേസമയം എ.സി.പിയെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് മാറ്റിയതും അവർക്കെതിരെ നടപ്പാടി കൈകൊള്ളുന്നതിലും ഐ.പി.എസ് അസോസിയേഷനും അതൃപ്തിയുണ്ടെന്നാണ് പോലീസുകാർ തന്നെ പറയുന്നത്. തെരേസ ജോണിനെ അനുകൂലിച്ചും സർക്കാരിനെ വിമർശിച്ചും ഇതിനകം തന്നെ നിരവധിപേർ രംഗത്ത് വന്നു. ചൈത്രയെ അനുകൂലിക്കുന്നവരുടെ എണ്ണം സമൂഹമാധ്യമങ്ങളിൽ കൂടിവരികയാണ്.