കോഴിക്കോട്/ മലപ്പുറം/ തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിൻ്റെ ബന്ധു നിയമന വിവാദത്തിന് പിന്നാലെ മറ്റൊരു നിയമനം കൂടി ചോദ്യം ചെയ്‌ത് പി.കെ ഫിറോസ്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ആരോപണപ്രകാരം സി.പി.എം സംസ്ഥാന സെക്രട്ടറിയും മന്ത്രി കെ.ടി ജലീലിലും വെട്ടിലാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ഡപ്യൂട്ടി ടെക്നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള നിയമനം വഴിവിട്ട രീതിയിലാണെന്ന് ഫിറോസ് ചുണ്ടികാണിക്കുന്നത്. കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധു ഡി.എസ് നീലകണ്ഠനെ വഴിവിട്ട രീതിയിലാണ് നിയമിച്ചതെന്നും ഇതിന് തെളിവുണ്ടെന്നും ഇത് മാത്രമല്ല ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ജലീല്‍ കോടിയേരിയെ അടക്കം ഭീഷണിപ്പെടുത്തിയെന്നും ഫിറോസ് പറയുന്നു.
സി.പി.എമ്മിനെ വെട്ടിലാക്കി പി.കെ ഫിറോസിൻ്റെ മറ്റൊരു ആരോപണം; വേറൊരു നിയമനവും വഴിവിട്ട രീതിയിലാണ്; ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ജലീല്‍ കോടിയേരിയെ അടക്കം ഭീഷണിപ്പെടുത്തി