ചെന്നൈ: നിര്‍മ്മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍(82)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളും നടിയുമായ അനു ഹാസന്റെ ലണ്ടനിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചന്ദ്രഹാസന്റെ ഭാര്യ ഗീതാമണി അന്തരിച്ചത്. രാജ്കമല് ഫിലിംസിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.