
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നടന് ദിലീപിന്റെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിയത് പോലീസിന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ. എല്ലാ പഴുതുകളും അടച്ചശേഷം പൂർണത്തെളിവ് ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു പോലീസ്. ഇപ്പോൾ ആവശ്യമായ തെളിവുകൾ ലഭിച്ചു ഇതിന്ടെ അടിസ്ഥാനത്തിലാണ് ജനപ്രീയനടനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യകത്മാക്കി. തിങ്കളാഴ്ച കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. അതിനുശേഷം ഇതുവരെ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. പിന്നീട് രഹസ്യ കേന്ദ്രത്തില്‍ വെച്ച് വീണ്ടും ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന്തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽഹാജരാക്കി ദിലീപിനെ റിമാൻഡ് ചെയ്യാനാണ് സാധ്യത. നടിക്കെതിരായ വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് ദിലീപിൽനിന്നും പോലീസിന് ലഭിച്ചിരിക്കുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്. കൊച്ചി എം.ജി റോഡിലെ ഒരു ഹോട്ടലിലാണ് ഇതു സംബന്ധിച്ച ഗൂഡാലാചന നടന്നത്. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിന്റെ ശക്തമായ തെളിവുകള്‍ പോലീസിന്റെ കയ്യിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
