സാധാരണക്കാരെ കഷ്ടത്തിലാക്കി പാചക വാതക വില വര്‍ധിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സാധാരണക്കാരെ കഷ്ടത്തിലാക്കി പാചക വാതക വില വര്‍ധിപ്പിച്ചു

കൊച്ചി: സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 59 രൂപ കൂട്ടി 871.50 രൂപയാക്കി. സബ്‌സിഡിയുള്ള സിലിണ്ടറിന് 2.89 രൂപ വര്‍ധിപ്പിച്ചു. സബ്‌സിഡി ഉപേക്ഷിച്ച ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയാണു വര്‍ധന.ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരാ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

0Shares