സാക്ഷിക്ക് പ്രണയസാഫല്യം: ഇനി ദേശീയ ഗുസ്തി താരം സത്യവര്‍തിന്റെ പങ്കാളി.

  • Post category:news
  • Reading time:1 min read
You are currently viewing സാക്ഷിക്ക് പ്രണയസാഫല്യം: ഇനി ദേശീയ ഗുസ്തി താരം സത്യവര്‍തിന്റെ പങ്കാളി.

ഹരിയാന: റിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെങ്കലമെഡല്‍ ജേതാവായ സാക്ഷി മാലിക്ക് വിവാഹിതയായി. ഗുസ്തി താരവും റോഥക്ക് സ്വദേശിയുമായ സത്യവര്‍ത് കാഡിയനാണ് വരന്‍. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്.

ആ ഗെയിംസില്‍ ഇരുവരും വെള്ളി മെഡല്‍ നേടിയിരുന്നു. 2010ലെ യൂത്ത് ഓളിമ്പിക്‌സിലും ജൂനിയര്‍ ലോകചാമ്പ്യന്‍ ഷിപ്പിലും വെങ്കല മെഡല്‍ ജേതാവാണ് സത്യവര്‍ത്. മൂന്ന് തവണ ദേശീയ ചാമ്പ്യനായ സത്യവര്‍ത് 97 കിലോഗ്രാം വിഭാഗത്തിലെ നിലവിലെ ചാമ്പ്യനാണ്. രാഷ്ട്രീയ നേതാക്കളും ബോളിവുഡ്- കായിക താരങ്ങളും വിവാഹ ചടങ്ങിലെത്തിയിരുന്നു.

0Shares