സാംസ്‌ക്കാരിക കേരളത്തെ ഞെട്ടിച്ച മധുവിന്‍റെ കൊലപാതകവും കൊല്ലപ്പെടുന്നതിനു മുന്‍പുള്ള മധുവിന്‍റെ ജീവിതവും വെള്ളിത്തിരയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing സാംസ്‌ക്കാരിക കേരളത്തെ ഞെട്ടിച്ച മധുവിന്‍റെ കൊലപാതകവും കൊല്ലപ്പെടുന്നതിനു മുന്‍പുള്ള മധുവിന്‍റെ ജീവിതവും വെള്ളിത്തിരയിലേക്ക്

കൊച്ചി: ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ ജീവിതം സിനിമയാകുന്നു. ഗോത്രവര്‍ഗ്ഗത്തിന്‍റെ കഷ്ടപ്പാടുകളുടെ കഥ പറയുന്ന സിനിമയുടെ പേരും മധു എന്നാണ്. അഖിലേഷ് ഗുരുവിലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. അട്ടപ്പാടിയിലെ ഏക സിനിമ തിയ്യറ്റര്‍ നടത്തിയിരുന്ന അഖിലേഷ് ഗുരുവിലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീര്‍ഘകാലം അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ആദിവാസി ജീവിതവും ചര്യയും നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്ന് അഖിലേഷ് പറഞ്ഞു. അതു കൊണ്ടുതന്നെ അവരുടെ കഥ സിനിമയാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായകമായിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു.

സാംസ്‌ക്കാരിക കേരളത്തെ ഞെട്ടിച്ച മധുവിന്‍റെ കൊലപാതകവും കൊല്ലപ്പെടുന്നതിനു മുന്‍പുള്ള മധുവിന്‍റെ ജീവിതവും മാത്രമല്ല ഗോത്രവര്‍ഗ്ഗത്തിന്‍റെയാകെ ദുരിതവും കഷ്ടപ്പാടുകളുമെല്ലാം സിനിമയിലൂടെ ആവിഷ്‌ക്കരിക്കാനാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ ശ്രമം. 40 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന്റെ ബഡ്ജറ്റ് .തിരക്കഥ പൂര്‍ത്തിയായ സാഹചര്യത്തില്‍ ചിത്രീകരണം ഉടന്‍ തുടങ്ങും. ലിസി എലിസബത്താണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. അഭിനേതാക്കളെയും മറ്റും തീരുമാനിച്ചിട്ടില്ലെന്നും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

0Shares