സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരുവോണ ദിവസം മാത്രം അവധി

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരുവോണ ദിവസം മാത്രം അവധി

തിരുവനന്തപുരം: പ്രളയം ദുരിതം വിതച്ച പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാനമായും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കും അവധി ഒഴിവാക്കി. നിലവില്‍ 24 മുതല്‍ 28 വരെയാണ് അവധി അറിയിച്ചിട്ടുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനം അവധിയില്ലാതെ പ്രവര്‍ത്തിക്കണമെന്ന വിലയിരുത്തലിലുമാണ് ഓണാവധി വെട്ടിച്ചുരുക്കിയത്.

0Shares