സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ബിസിനസ് പ്രമോഷനുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും യു.എ.ഇ ലൈസന്‍സ് നിര്‍ബന്ധമാക്കി

  • Post category:news
  • Reading time:1 min read
You are currently viewing സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ബിസിനസ് പ്രമോഷനുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും യു.എ.ഇ ലൈസന്‍സ് നിര്‍ബന്ധമാക്കി

ദുബായ്: യു.എ.ഇയില്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ബിസിനസ് പ്രമോഷനുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി. പത്രങ്ങളുടെയും മാസികകളുടെയും സമാന ലൈസന്‍സ് തന്നെയാണ് ഇവയ്ക്കും. പുതിയ വ്യവസ്ഥ പ്രകാരം ഫെയ്സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ മുഖേന ഉല്‍പ്പന്നങ്ങള്‍, ബിസിനസ് എന്നിവ പരസ്യം ചെയ്യുകയോ വിപണം നടത്തുകയോ ചെയ്യുന്ന (ഇ-കൊമേഴ്സ്) വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. ഓണ്‍ ഡിമാന്‍ഡ് പ്രിന്റിങ്, വീഡിയോ, ഓഡിയോ സേവനങ്ങള്‍ അടക്കമുള്ള എല്ലാ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് വേണം.

ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ 5,000 ദിര്‍ഹം വരെ പിഴ ഈടാക്കുകയോ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ട് എന്നിവ പൂട്ടിക്കുകയോ ചെയ്യുമെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ (എന്‍.എം.സി) അറിയിച്ചു. ലൈസന്‍സ് എടുക്കാന്‍ മൂന്നുമാസം സമയം അനുവദിച്ചു.

വാര്‍ത്താ വെബ്സൈറ്റുകള്‍, ഇലക്‌ട്രോണിക് പബ്ലിഷിങ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ലൈസന്‍സ് ആവശ്യമാണ്. യു.എ.ഇയിലെ ഫ്രീസോണുകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ കമ്പനികള്‍ക്കും ഇതു ബാധകമാക്കി. എന്നാല്‍, നിലവില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമം, ടെലിവിഷന്‍, റേഡിയോ, പത്രം, മാഗസിന്‍ എന്നിവയുടെ വെബ്സൈറ്റുകള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കേണ്ടതില്ല.

0Shares