സണ്‍റൈസസിനെയും മഴയെയും തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്വാളിഫയറിലേക്ക്.

  • Post category:news
  • Reading time:2 mins read
You are currently viewing സണ്‍റൈസസിനെയും മഴയെയും തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്വാളിഫയറിലേക്ക്.

ബംഗളൂരു:മണിക്കൂറുകളോളം പെയ്ത മഴയില്‍ തണുത്ത് വിറങ്ങലിച്ച് ഇരുന്നിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്‍ പത്താം സീസണിലെ ക്വാളിഫയറില്‍ പ്രവേശിച്ചു . ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസസിന് വെറും 129 റണ്‍സ് മാത്രമെ എടുക്കാന്‍ കഴിഞ്ഞുള്ളു. മറുപടിക്ക് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വില്ലനായി ചിന്നസ്വാമിയില്‍ മഴ തകര്‍ത്തുപെയ്തു. മഴമൂലം കളി മുടങ്ങിയാല്‍ സണ്‍റൈസേഴ്‌സ് ക്വാളിഫയറില്‍ കടന്നേനെ. എന്നാല്‍ മഴ മാറി ആറോവര്‍ കളിക്കാന്‍ സമയം കിട്ടി. ഹൈദരബാദിനെ അടിച്ച് പരത്തി കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ കളിയും ജയിപ്പിച്ച് ഇന്നിംങ്ങ്‌സ് അവസാനിപ്പിച്ചു.

ഐ.പി.എല്ലിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയായ ഡേവിഡ് വാര്‍ണറെയും ശിഖര്‍ ധവാനെയും കൊല്‍ക്കത്താ ബൗളര്‍മാര്‍ വരച്ച വരയില്‍ നിര്‍ത്തി. വാര്‍ണറെ 35 പന്തുകളില്‍ 37 റണ്‍സെടുക്കാന്‍ മാത്രമെ കെല്‍ക്കത്ത ബൗളര്‍മാര്‍ സമ്മതിച്ചുള്ളു. ധവാന്‍ 13 പന്തില്‍ 11 റണ്‍സാണെടുത്തത്. വാര്‍ണര്‍ പുറത്താകുമ്പോള്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ 12.2 ഓവറില്‍ വെറും 75 എന്ന മോശപ്പട്ട നിലയിലായിരുന്നു്.

കെയ്ന്‍ വില്യംസണ്‍ 26 പന്തില്‍ 24, യുവരാജ് സിംഗ് 9 പന്തില്‍ 9, വിജയ് ശങ്കര്‍ 17 പന്തില്‍ 22, ഓജ 16 പന്തില്‍ 16 റണ്‍സ് – നിര്‍ണായകമായ മധ്യ ഓവറുകളില്‍ സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍ മോശപ്പെട്ട പ്രകടനമാണ് കാഴ്ച്ച വെച്ചത്. നല്ല ഒരു പ്രകടനം ആരുടെയും പക്കലില്‍ നിന്ന് കാണാന്‍ സാധിച്ചില്ല. ഒരിക്കലും ഒരു മികച്ച സ്‌കോര്‍ എത്തിക്കുന്ന പ്രകടനമല്ലായിരുന്നു ഹൈദരാബാദ് ടീമിന്റെത്. വിചാരിച്ചത് പോലെ തന്നെ വെറും 128 റണ്‍സില്‍ സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.
ഹൈദരാബാദിന്റെ ഒന്നാം ഇന്നിംഗ്‌സ് കഴിഞ്ഞതും ചിന്നസ്വാമിയില്‍ മഴ കളിക്കാന്‍ തുടങ്ങി. ഏതാണ് രണ്ട് മണിക്കൂറോളം മഴ തകര്‍ത്തു പെയ്തു. മഴ മൂലം കളി തീര്‍ത്തും മുടങ്ങിയാല്‍ കൊല്‍ക്കത്ത പുറത്താകും എന്നായിരുന്നു സ്ഥിതി. അവസാനം മഴ മാറി ഗ്രൗണ്ട് ഉണക്കിയെടുത്തു. കളി ആറോവറാക്കി ചുരുക്കി.

കളിയുടെ നിയമപ്രകാരം ആറോവറില്‍ 48 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായാണ് കൊല്‍ക്കത്ത ഇറങ്ങിയത്. 12 റണ്‍സെടുക്കുമ്പോള്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ കൊല്‍ക്കത്തക്ക് നഷ്ടമായി. ഉത്തപ്പ 1, ലിന്‍ 6, പത്താന്‍ 0 എന്നിവര്‍ക്ക് മികച്ച ഒരു കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ടീം ക്യാപ്റ്റന്‍ കൂടിയായ ഗൗതം ഗംഭീര്‍ 19 പന്തില്‍ 32 റണ്‍സുമായി കൊല്‍ക്കത്തയെ കളി ജയിപ്പിച്ചു. ഏഴ് വിക്കറ്റ് ജയത്തോടെ കൊല്‍ക്കത്ത ക്വാളിഫയറില്‍ എത്തി.

0Shares