തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉടനീളം ഇന്ന് കനത്ത് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ബുധനാഴ്ച കേരളത്തില്‍ ഉടനീളം ശക്തവും അതിശക്തവുമായ (Heavy to very heavy rainfall) മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാണ്. തമിഴ്നാടിന്റെ തെക്കുപടിഞ്ഞാറായി രൂപം കൊണ്ടിരുന്ന ഗജ ചുഴലിക്കാറ്റിന്റെ ഫലമായിട്ടായിരുന്നു കേരളത്തില്‍ ശക്തമായ മഴ പെയ്തത്. തെക്കന്‍ കേരളത്തിലായിരുന്നു കാറ്റും മഴയും.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്നുജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്