സംസാരിക്കാത്ത പ്രധാനമന്ത്രിയായിരുന്നോ മൻമോഹൻ സിങ്..? എന്നാൽ ഇപ്പോൾ പറയുന്നത് വായിക്കു

  • Post category:news
  • Reading time:1 min read
You are currently viewing സംസാരിക്കാത്ത പ്രധാനമന്ത്രിയായിരുന്നോ മൻമോഹൻ സിങ്..? എന്നാൽ ഇപ്പോൾ പറയുന്നത് വായിക്കു

ന്യൂഡല്‍ഹി: കഠ്വാ, ഉന്നാവോ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുന്‍പ്രധാനമന്ത്രി മൻമോഹൻ സിങ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ ചില വിഷയങ്ങളിൽ പ്രതികരിക്കാന്‍ വൈകിയാല്‍ അത് കുറ്റവാളികള്‍ മുതലെടുക്കും. രാജ്യത്ത് എന്തു ചെയ്താലും ഒരു പ്രശ്നവുമില്ലെന്ന് കരുതും. അത് ഉണ്ടാകാൻ പാടില്ല അധികാരത്തിലുള്ളവര്‍ കൃത്യസമയത്ത് പ്രതികരിച്ച്‌ അനുയായികള്‍ക്ക് വ്യക്തമായ സന്ദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞു.സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് താനെന്ന് നരേന്ദ്ര മോദി പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മോദിയോട് തനിക്കും അത് തന്നെയാണ് പറയാനുള്ളത്. മോദി വല്ലപോഴെങ്കിലും വാ തുറക്കണമെന്നും മന്മോഹന്‍ ആവശ്യപ്പെട്ടു. കഠ്വാ, ഉന്നാവോ വിഷയങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം നടന്നിട്ടും മോദി പ്രതികരിച്ചില്ല. ഒടുവില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിതോടെയാണ് മോദി പ്രതികരിക്കാന്‍ തയ്യാറായത്. പ്രധാന മന്ത്രി ഒടുവില്‍ അദ്ദേഹത്തിന്റെ മൗനം അവസാനിപ്പിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നതായും പരിഹാസമായി മൻമോഹൻ സിങ് കൂട്ടിച്ചേർത്തു.

0Shares