ഷാഹിദ കമാലിനെ കൈയേറ്റം ചെയ്തത് കോണ്‍ഗ്രസുകാര്‍; നേതാവടക്കം 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  • Post category:news
  • Reading time:1 min read
You are currently viewing ഷാഹിദ കമാലിനെ കൈയേറ്റം ചെയ്തത് കോണ്‍ഗ്രസുകാര്‍; നേതാവടക്കം 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവടക്കം 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പത്തനാപുരം സ്വദേശിയും തലവൂര്‍ മണ്ഡലം സെക്രട്ടറിയുമായ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുന്നിക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് നടത്തിയ ഭാരത് ബന്ദിനിടെ കൊല്ലം പത്തനാപുരത്ത് വച്ചാണ് ഷാഹിദയ്ക്കെതിരേ കൈയേറ്റമുണ്ടായത്. ഇവര്‍ യാത്ര ചെയ്ത കാര്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതിന് ശേഷം പിറകിലത്തെ സീറ്റിലിരുന്ന ഷാഹിദയുടെ മുടിയില്‍ കുത്തിപ്പിടിച്ച് തലയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാഹിദ പിന്നീട് പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

0Shares