ശു​ദ്ധീ​ക​ര​ണ ക്യാംപയിൻ ഉദ്ഘാടനം ചെയ്യാനെത്തിയ കണ്ണന്താനത്തെ കാത്തിരുന്നത് മാലിന്യമില്ലാത്ത പുൽത്തകിടി; സംഘാടകർ വിതറിയ ചവറുകൾ പെറുക്കി കുട്ടയിലിട്ട മന്ത്രി ഉദ്ഘാടനം നടത്തി മടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ശു​ദ്ധീ​ക​ര​ണ ക്യാംപയിൻ ഉദ്ഘാടനം ചെയ്യാനെത്തിയ കണ്ണന്താനത്തെ കാത്തിരുന്നത് മാലിന്യമില്ലാത്ത പുൽത്തകിടി; സംഘാടകർ വിതറിയ ചവറുകൾ പെറുക്കി കുട്ടയിലിട്ട മന്ത്രി ഉദ്ഘാടനം നടത്തി മടങ്ങി

ന്യൂഡൽഹി: കേന്ദ്ര ടൂറിസം സഹകരണ മന്ത്രിയായി ചുമതലയേറ്റ അൽഫോൺസ് കണ്ണന്താനത്തിന്റെ അവസ്ഥയെ എന്ത് പേരിട്ട് വിളിക്കണം എന്ന് ആലോചിക്കുകയാണ് മലയാളികൾ. ട്രോളുകളിൽ തരംഗമായ മന്ത്രി വീണ്ടും അബദ്ധത്തിൽ ചെന്ന് ചാടിയ വാർത്തകളാണ് ഒടുവിൽ പുറത്തുവരുന്നത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ഛ ഹി ​സേ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ശു​ദ്ധീ​ക​ര​ണ ക്യാംപയിനിൽ ഉദ്ഘാടനം ചെയ്യാനായി ഇ​ന്ത്യ ഗേ​റ്റ് പു​ൽ​ത്ത​കി​യി​ലെ​ത്തി​യ​ മന്ത്രിയെ കാത്തിരുന്നത് ഒരു മാലിന്യം പോലുമില്ലാത്ത ക്ളീൻ ആയ പുൽത്തകിടി.

ഒടുവിൽ, മന്ത്രിയ്ക്ക് പെറുക്കാൻ ചവറെത്തിക്കാൻ വളണ്ടിയർമാരുടെ നെട്ടോട്ടമായിരുന്നു.ഒടുവിൽ ചവറുകൾ സംഘടിപ്പിക്കാൻ സംഘാടകർക്കായി.സംഘാടകർ വിതറിയ ചവറുകൾ പെറുക്കി കുട്ടയിലിട്ട ശേഷം മന്തി ഉദ്ഘാടനം നടത്തി മടങ്ങി. വോ​ള​ണ്ടി​യ​ർ​മാ​രും കോ​ള​ജ് കു​ട്ടി​ക​ളു​മാ​ണ് മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കൂ​ടു​ത​ലാ​യി എ​ത്തി​യ​ത്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രും ഇ​വി​ടെ എ​ത്തി​യി​രു​ന്നു. അതുകൊണ്ടു തന്നെ ദേശീയ അടക്കം മന്ത്രിയാണ് താരം.

0Shares