ശുഭരാത്രിയുടെ ചിത്രീകരണം പുരോഗമിക്കുന്നു; തുളസി മാലയണിഞ്ഞ് കല്യാണ വേഷത്തിൽ ദിലീപും അനു സിത്താരയും

  • Post category:news
  • Reading time:1 min read
You are currently viewing ശുഭരാത്രിയുടെ ചിത്രീകരണം പുരോഗമിക്കുന്നു; തുളസി മാലയണിഞ്ഞ് കല്യാണ വേഷത്തിൽ ദിലീപും അനു സിത്താരയും

ദിലീപ് നായകനാകുന്ന ശുഭരാത്രിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയിലെ ചിത്രങ്ങൾ അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നത് ഇതിനോടകം തന്നെ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ, ദിലീപും അനു സിത്താരയും വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരുടെയും ഈ ചിത്രങ്ങൾക്ക് വൻസ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങൾ നൽകുന്നത്.

വ്യാസൻ കെ.പിയാണ് ശുഭരാത്രി സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, ആശാ ശരത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെടുമുടി വേണു, സായ് കുമാർ, സുരാജ്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ് തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

https://www.facebook.com/ActorDileep/posts/1743533462477082

0Shares