ശാരീരികാസ്വസ്തതയെത്തുടര്‍ന്ന് മരണപ്പെട്ട വയോധികന്റെ വയറ്റിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന ഹെറോയിന്‍.

  • Post category:news
  • Reading time:1 min read
You are currently viewing ശാരീരികാസ്വസ്തതയെത്തുടര്‍ന്ന് മരണപ്പെട്ട വയോധികന്റെ വയറ്റിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന ഹെറോയിന്‍.

ന്യൂഡല്‍ഹി: മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് മെഡിക്കല്‍ വിസയില്‍ ഡല്‍ഹിയിലെത്തിയ മരണപ്പെട്ട അഫ്ഗാന്‍ സ്വദേശി മഹദിയ ദാവൂദിന്റെ വയറ്റില്‍ നിന്ന് അഞ്ച് കോടിയുടെ ഹെറോയിന്‍ കണ്ടെത്തി. ആരോഗ്യാവസ്ഥ മോശമായതിനാല്‍ പെട്ടെന്നുള്ള മരണത്തില്‍ ബന്ധുക്കള്‍ക്കാര്‍ക്കും തന്നെ സംശയമുണ്ടായില്ല. പിന്നീട് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വയറ്റിനകത്ത് 46 ഹെറോയിന്‍ ക്യാപ്‌സൂള്‍ കണ്ടെത്തിയത്.

ക്യാപ്‌സ്യൂളുകളുടെ പൊട്ടിത്തെറിയാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. രണ്ടാഴ്ച്ച മുമ്പ് ഇതുപോലെ മറ്റൊരു അഫ്ഗാന്‍ സ്വദേശി ഡ്രഗ് ക്യാപ്‌സ്യൂളുകള്‍ വയറ്റില്‍ സൂക്ഷിച്ച് മരിക്കുകയുണ്ടായിരുന്നു. ഡ്രഗ് ക്യാപ്‌സ്യൂള്‍ വയറ്റില്‍ സൂക്ഷിക്കുമ്പോള്‍ ശരീരത്തിനുള്ളിലുണ്ടാവുന്ന വിഷബാധയാണ് രണ്ടുപേരുടെയും മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

0Shares