ജയ്പൂര്‍: ശരീരം നിറയെ മൊട്ടുസൂചികളുമായി ഒരു മനുഷ്യന്‍. രാജസ്ഥാന്‍ സ്വദേശിയായ ബദ്രിലാല്‍ മീണ എന്ന 56കാരന്റെ ശരീരത്തിലാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയത്. 75 മൊട്ടുസൂചികളാണ് ഇദേഹത്തിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്.


കഴുത്ത്, കൈത്തണ്ട, കാലുകള്‍ എന്നീ ഭാഗങ്ങളില്‍ ത്വക്കിനടിയിലായാണ് മൊട്ടുസൂചികള്‍ കാണപ്പെട്ടത്. ഈ മൊട്ടുസൂചികള്‍ക്ക് ഒരിഞ്ചോളം നീളമുണ്ട്. എന്നാല്‍ ഇയാളുടെ ശരീരത്തില്‍ മൊട്ടുസൂചികള്‍ എങ്ങനെ എത്തിയെന്നതോ ഇവ എങ്ങനെ നീക്കം ചെയ്യുമെന്നോ തല പുകഞ്ഞാലോചിക്കുകയാണ് ഡോക്ടര്‍മാര്‍.

എങ്ങനെയാണ് മൊട്ടുസൂചികള്‍ ശരീരത്തിലെത്തിയതെന്ന് റെയില്‍വേ ജീവനക്കാരനായ ബദ്രിലാലിനുമറിയില്ല. വലതുകാലിലെ വേദനക്കും പ്രമേഹത്തിനും ചികിത്സക്കായാണ് ഇയാള്‍ കോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. സ്‌കാനിങ്ങ് നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. പിന്നീട് റെയില്‍വേ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടുകയായിരുന്നു.