ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി ഭക്തര്‍ക്കൊപ്പം; ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നു മോദി

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി ഭക്തര്‍ക്കൊപ്പം; ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നു മോദി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി ഭക്തര്‍ക്കൊപ്പം. ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നും സ്ത്രീ പ്രവേശന വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘എല്ലാവര്‍ക്കും നീതി കിട്ടണം എന്ന പൊതു അഭിപ്രായമാണ് ഇന്ത്യക്കുള്ളത്. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത സ്വന്തം പാരമ്പര്യമുള്ള ചില ക്ഷേത്രങ്ങളുണ്ട്. അവിടെ പുരുഷന്മാര്‍ പോകാറില്ല. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലെ സ്ത്രീ ജഡ്ജി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അത് എല്ലാവരും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.ആ നിരീക്ഷണങ്ങളെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടതുമില്ല. ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ കുറച്ചു നിര്‍ദേശങ്ങള്‍ വക്കുകയാണ് ചെയ്തത്. അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്’ മോദി അഭിപ്രായപ്പെട്ടു.ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി അഭിപ്രായം പറയുന്നത്.

0Shares