ശബരിമല വിഷയം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല വിഷയം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍

പാലക്കാട്: ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയാന്‍ ശ്രമിക്കുന്നവരെ തടയാന്‍ ആഹ്വാനം ചെയ്ത് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. യുവതീ പ്രവേശന വിഷയത്തിലെ മാവോയിസ്റ്റ് നിലപാട് വ്യക്തമാക്കി അഞ്ച് തരം പോസ്റ്ററുകളാണ് അട്ടപ്പാടി ചുരം മേഖലയിലെ ആനമൂളി ഭാഗത്ത് പ്രത്യക്ഷപ്പെട്ടത്. ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ തടയുന്ന ഹിന്ദു ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുക, പുരുഷാധിപത്യത്തെ പോരാടി ജയിക്കുക എന്നിങ്ങനെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. സി.പി.ഐ (മാവോയിസ്റ്റ്) ഭവാനിദളം എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ട് മാസം മുന്‍പ് അട്ടപ്പാടിയിലെ മാവോയിസ്റ്റ് നേതാവ് ഡാനിഷിനെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് മേഖലയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീ പ്രവേശന വിഷയത്തിന് പുറമെ സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളുമുണ്ട്. ജയില്‍പ്പുള്ളികളായ മാവോവാദികളെ മോചിപ്പിക്കുക, ഫാസിസ്റ്റ് നിലപാടുകള്‍ സര്‍ക്കാര്‍ തിരുത്തുക എന്നീ ആവശ്യങ്ങളും പോസ്റ്റുകളില്‍ കാണാം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീകളെ തടയുന്ന ഹിന്ദു ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.

0Shares