തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പലയിടത്തും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. മാവേലിക്കര താലൂക്ക് ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തുതിരുവനന്തപുരത്ത് ഇരുവിഭാഗം പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും പിന്നീട് ഗ്രനേഡും പ്രയോഗിക്കേണ്ടിവന്നു. പല സ്ഥലങ്ങളിലും ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. തിരുവനന്തപുരം കള്ളിക്കാട് റോഡില്‍ കിടന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെയ്യാറ്റിന്‍കര ആലുംമൂട്ടിലും പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി സമരപ്പന്തലിനു മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ട്. ഇവിടെ നൂറിലേറെ പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റശ്രങ്ങളും നടന്നു. പല സ്ഥലങ്ങളിലും ബി.ജെ.പിയും ശബരിമല കര്‍മ്മസമിതിയും കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു.
കൊല്ലത്തും പാലക്കാട്ടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറും നടന്നു. ഹര്‍ത്താലിന് സമാനമായ അന്തരീക്ഷമാണ് പലേടത്തും കാണുന്നത്. സെക്രട്ടറിയേറ്റ് പരിസരത്തേക്ക് പ്രവേശിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ശരണംവിളിച്ച് പ്രതിഷേധിച്ചു. ഗുരുവായൂരില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. കണ്ണൂര്‍ ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും നടന്നു. കടകള്‍ വ്യാപകമായി അടപ്പിക്കുന്നുണ്ട്. മാവേലിക്കരയില്‍ ബുദ്ധ ജംങ്ഷനിലെ പളനിയുടെ കട കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു.
പളനിയുടെ ഭാര്യ സുശീല മകന്‍ വികലാംഗനായ ജയപ്രകാശ് എന്നിവര്‍ക്ക് പരിക്കേറ്റു. ഹരിപ്പാടും കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചു. തൃശ്ശൂരില്‍ മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടയടപ്പിക്കുകയും ചെയ്തു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട്-മംഗളൂരു ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
ശബരിമല യുവതീപ്രവേശനം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; പലേടത്തും അക്രമം; മവേലിക്കരയില്‍ താലൂക്ക് ഓഫീസിന് നേരെ അക്രമം; തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം; ഗ്രനേഡ് പ്രയോഗിച്ചു