കൊച്ചി: ശബരിമല കര്‍മ്മസമിതി ആഹ്വനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതലും സ്വകാര്യ മുതലുകളും തല്ലിപൊളിച്ച സംഭവവത്തില്‍ നഷ്ടപരിഹാര തുക ബിജെപി-സംഘപരിവാര്‍ നേതാക്കളില്‍ നിന്നു തന്നെ ഈടാക്കണമെന്ന ആവശ്യം ശക്തം. ഈ ആവശ്യമുന്നയിച്ച് ഹൈകോടതിയെത്തിയ ഹർജിയിൽ കോടതി ശബരിമല കര്‍മ്മസമിതി നേതാക്കൾക്ക് നോട്ടീസ് അയച്ചു. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍, കെ.എസ് രാധാകൃഷ്ണന് എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
ശബരിമല കര്‍മ്മസമിതി നേതാക്കളിൽ പ്രധാനികളാണ് ടി.പി സെന്‍കുമാറും കെ.എസ് രാധാകൃഷ്ണനും. ഇവർ ആർ.എസ്.എസ് – ബി. ജെ.പിക്കുവേണ്ടി പ്രവർത്തിക്കുകയാണ്. അതിനാലാണ് ശബരിമല കര്‍മ്മസമിതിയുടെ തലപ്പത്ത് ഇവരെ നിയോഗിച്ചിട്ടുള്ളത്. എന്നാൽ ശബരിമല കര്‍മ്മസമിതിയെ നിയന്ത്രിക്കുന്നത് കേരളത്തിലെയും കേന്ദ്രത്തിലെയും ആർ.എസ്.എസ് നേതാക്കളാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിക്കും, ആര്.എസ്.എസിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ശബരിമല കര്‍മ്മസമിതിയുടെ തലപ്പത്തുള്ളത് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും കെ.എസ് രാധാകൃഷ്ണനും; ഹർത്താൽ ദിനത്തിലെ നാശനഷ്ടങ്ങൾക്ക് പരിഹാരമാകണമെങ്കിൽ ഇവരിൽ നിന്നും പണം ഈടാക്കണം; ഹൈക്കോടതി നോട്ടീസ് അയച്ചു