നിലയ്ക്കല്‍(പത്തനം തിട്ട): ശബരിമല തീര്‍ത്ഥാടനത്തിനായ് നട നാളെ തുറക്കാനിരിക്കേ നിലയക്ക് സംഘര്‍ഷത്തിലേക്ക് തന്നെ. നിലയ്ക്കലില്‍ വീണ്ടും ബസ് തടഞ്ഞ് സ്ത്രീകളെ പ്രതിഷേധക്കാര്‍ ഇറക്കിവിടുന്നു. പമ്പയിലേക്ക് പോകാനെത്തിയ ജേണലിസം വിദ്യാര്‍ത്ഥികളെയും സമരക്കാര്‍ തടഞ്ഞുവച്ചു. കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ ജേണലിസം വിദ്യാര്‍ത്ഥികളെയാണ് ഭക്തര്‍ തടഞ്ഞത്. പിന്നീട് പൊലീസ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിലയ്ക്കലില്‍ എത്തിയ ബസുകളെല്ലാം ഭക്തരായ സ്ത്രീകള്‍ പരിശോധിക്കുന്നുണ്ട്. ഇതില്‍ നിന്നാണ് പമ്പയിലേക്ക് വരുന്ന സ്ത്രീകള്‍ ബസിലുണ്ടെന്ന് മനസ്സിലാക്കിയത്.
ഇതോടെ ഭക്തരായ സ്ത്രീകള്‍ ബസിലേക്ക് ഇരച്ചു കയറുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങാന്‍ രണ്ട് പെണ്‍കുട്ടികളും വിസമ്മതിച്ചു. പമ്പയിലേക്ക് പോവുകയാണെന്നും സുപ്രീംകോടതി വിധി എപ്രകാരം നടപ്പാക്കുമെന്ന് അറിയാനാണ് പോകുന്നതെന്നും ഇവര്‍ പറഞ്ഞു. കറുത്ത വസ്ത്രം അണിഞ്ഞാണ് രണ്ട് പെണ്‍കുട്ടികളും ബസില്‍ യാത്ര ചെയ്തത്. വനിതാകളായ ആരേയും നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നതാണ് പ്രതിഷേധക്കാരുടെ നിലപാട്.
ശബരിമലയ്ക്ക് അന്യ സംസ്ഥാനത്തുനിന്ന് സ്ത്രീകളെത്തി തുടങ്ങി; സമരക്കാര്‍ ബസ് തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടുന്നു; നിലയ്ക്കല്‍ സംഘര്‍ഷ ഭരിതമാകുന്നു