ശബരിമലയിലെ മരക്കൂട്ടത്ത് രണ്ട് യുവതികളെത്തി; പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് സഹായത്താല്‍ മലയിറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയിലെ മരക്കൂട്ടത്ത് രണ്ട് യുവതികളെത്തി; പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് സഹായത്താല്‍ മലയിറങ്ങി

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ യുവതികളെ പമ്പയില്‍ തീര്‍ത്ഥാടകര്‍ തടഞ്ഞു. കാനനപാതയിലേക്ക് കയറിതുടങ്ങുമ്പോഴാണ് പ്രതിഷേധക്കാരെത്തിയത്. രണ്ട് യുവതികളെയും പ്രതിഷേധക്കാര്‍ തിരികെയിറക്കുകയായിരുന്നു. വനിതാ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ താഴെ ഇറക്കിയത്. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി സ്വദേശി കൃപാവതി(42), നവോജാമ(26) എന്നിവരാണ് മല കയറാന്‍ എത്തിയത്. പതിനഞ്ചംഗ സംഘത്തിനൊപ്പമാണ് കൃപാവതിയെത്തിയത്. ഇവര്‍ എങ്ങനെ അവിടെയെത്തി എന്നത് പൊലീസിനും വ്യക്തമായി അറിയില്ല. സന്നിധാനത്ത് എത്തുന്നതിന് മുമ്പ് അയ്യപ്പഭക്തരുടെ നേത്യത്വത്തില്‍ തടയുകയായിരുന്നു. ഓരോ ആളുകളെയും പരിശോധിച്ചിട്ട് മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. എന്നാല്‍ എങ്ങനെ ഇവര്‍ കടന്നുപോയി എന്നതിനെ കുറച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറയുന്നില്ല. യുവതികളെ പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ തിരിച്ചിറക്കുമ്പോള്‍ പ്രതിഷേധക്കാര്‍ ശരണം വിളികളോടെ പ്രതിഷേധം നടത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

0Shares