വ്രത ശുദ്ധിയുടെ പുണ്യം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍.

  • Post category:news
  • Reading time:1 min read
You are currently viewing വ്രത ശുദ്ധിയുടെ പുണ്യം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍.

തിരുവനന്തപുരം: വ്രതശുദ്ധിയുടെ പുണ്യം പേറി സംസ്ഥാനം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പെരുന്നാള്‍ നമസ്‌കാരം കഴിയുന്നതോടെ ഒരുമാസം നീണ്ടുനിന്ന നോമ്പുകാലത്തിനു അവസാനമാകും. കര്‍ണാടകയിലെ ഭട്കലില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഇന്നലെയായിരുന്നു ചെറിയ പെരുന്നാള്‍. കര്‍ണാടകയുടെ തീരദേശങ്ങള്‍, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലും പെരുന്നാള്‍ ആഘോഷിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാള്‍.

ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് ഇന്ന് കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

0Shares