വ്യാപാര രംഗത്ത് ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കാന്‍ ഒരുങ്ങി അമേരിക്ക

  • Post category:news
  • Reading time:1 min read
You are currently viewing വ്യാപാര രംഗത്ത് ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കാന്‍ ഒരുങ്ങി അമേരിക്ക

വാഷിംഗ്ടൺ: വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് നല്‍കുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഇന്ത്യയിലുള്ള വിവിധ മാര്‍ക്കറ്റുകളില്‍ അമെരിക്കയ്ക്ക് പ്രവേശനം നല്‍കാത്തതിനെ തുടര്‍ന്നാണ് നീക്കം. ജനെറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജിഎസ്പി) പ്രകാരമുള്ള പ്രത്യേക പദവിയാണ് ഇന്ത്യക്ക് ഇതോടെ നഷ്ടമാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നീക്കം.

ഇന്ത്യയുടെ വ്യാപാര രംഗത്തെ വിലങ്ങുതടികള്‍ അമേരിക്കയുടെ വ്യാപാരത്തെ സാരമായി തന്നെ ബാധിച്ചെന്നും പലവട്ടം ഇത് സംബന്ധിച്ച് ഇന്ത്യയുമായി ആശയ വിനിമയം നടത്തിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അമേരിക്ക വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം എപ്രിലില്‍ ഇത് സംബന്ധിച്ച അവലോകനം അമേരിക്ക നടത്തിയിരുന്നു.

തീരുമാനം നടപ്പാകുന്നതോടെ വിപണിയില്‍ ഇറക്കുമതി തിരുവയില്ലാതെ 3900 കോടിയുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള അനുവാദം ഇന്ത്യയ്ക്ക് നഷ്ടമാകും. അമേരിക്കയുടെ ജിഎസ്പി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു ഇന്ത്യ.

0Shares