
പാലക്കാട്: ഒറ്റപ്പാലത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍റെ വാഹനത്തിന് നേരേ ആക്രമണം.ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഒറ്റപ്പാലത്ത് യോഗം നടക്കാനിരിക്കെയായിരുന്നു ആക്രമണമുണ്ടായത്. കല്ലേറിൽ വാഹനത്തിന്‍റെ ചില്ലുകൾ തകർന്നു.

വ്യാപാരികൾ തമ്മിലുള്ള തർക്കമാണ് കല്ലേറിൽ കലാശിച്ചത്. പാലക്കാട് ജില്ലാ പ്രസിഡന്റ് സ്ഥാനമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ വ്യാപാരികള്‍ രണ്ട് തട്ടിലാണ്. പരിക്കേറ്റനസിറുദ്ദീനെ ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
