വോട്ടിന് കൈക്കൂലി: ആര്‍.കെ നഗര്‍ ഉപ തെരഞ്ഞെടുപ്പ് മാറ്റാന്‍ സാധ്യത.

  • Post category:news
  • Reading time:1 min read
You are currently viewing വോട്ടിന് കൈക്കൂലി: ആര്‍.കെ നഗര്‍ ഉപ തെരഞ്ഞെടുപ്പ് മാറ്റാന്‍ സാധ്യത.

ചെന്നൈ: വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ചെന്നൈയിലെ ആര്‍.കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ശശികലാ സഖ്യവും മുഖ്യമന്ത്രി പഴനിസ്വാമിയും ഉള്‍പ്പെടെയുള്ളവര്‍ വോട്ടര്‍മാരെ സ്വാധീനിച്ചതിന്റെ രേഖകള്‍ ആദായ നികുതി വകുപ്പ് പുറത്ത് വിട്ടിരുന്നു.

സംസ്ഥാന ആദായനികുതി വകുപ്പും കേന്ദ്രവും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

 

0Shares