
കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലെ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം വവ്വാലുകളാണ് എന്ന വിചിത്രവാദവുമായി സർക്കാർ. പവർ കട്ട് നിരന്തരം ഉണ്ടാകുന്നതിനെത്തുടർന്ന് ജനങ്ങളിൽനിന്നും രൂക്ഷ വിമർശനം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ വിചിത്ര വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വൈദ്യുത തടസ്സത്തിനുള്ള പ്രധാന കാരണം വവ്വാലുകളാണെന്ന് ജീവനക്കാർ പറഞ്ഞതായി വൈദ്യുത വകുപ്പ് മന്ത്രി പ്രിയവ്രത് സിങ്ങ് പറഞ്ഞു. വൈദ്യുത കമ്പികളിൽ വവ്വാലുകൾ തൂങ്ങുന്നതുമൂലമാണ് പവർ കട്ട് ഉണ്ടാകുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ജീവനക്കാരുടെ അവകാശവാദത്തെ ഔദ്യോഗിക അറിയിപ്പായി കമൽനാഥ് സർക്കാർ പ്രസദ്ധീകരിക്കുകയായിരുന്നു. ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിലവാരം കുറഞ്ഞ ട്രാൻസ്ഫോമറുകളാണ് സ്ഥാപിച്ചതെന്ന് നേരത്തെ മധ്യപ്രദേശ് സർക്കാർ ആരോപിച്ചിരുന്നു.
